Ticker

6/recent/ticker-posts

വടകര ചെമ്മരത്തൂരിൽ കുറുനരിയുടെ ആക്രമണം: യുവാവിന് ഗുരുതര പരിക്ക്; പേവിഷബാധയെന്ന് സംശയം


​വടകര: ചെമ്മരത്തൂരിൽ കുറുനരിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചെമ്മരത്തൂർ സ്വദേശി അനീഷിനാണ് (38) ആക്രമണത്തിൽ പരിക്കേറ്റത്. അനീഷിന്റെ മുഖത്തും കയ്യിലും കാലിലും കുറുനരിയുടെ കടിയേറ്റിട്ടുണ്ട്.
​ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനീഷ് വഴിയിൽ വെച്ച് സുഹൃത്തുമായി സംസാരിച്ചു നിൽക്കവെ കുറുനരി പെട്ടെന്ന് ചാടിവീണ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അനീഷിന്റെ ചുണ്ടിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അനീഷിനെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

0 Comments