Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് വീണ്ടും സംഭാവനപെട്ടി മോഷണം (സിസിടിവി ദൃശ്യം)

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയം കോംപ്ലക്സ‌ിലെ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് വീണ്ടും സംഭാവനപെട്ടി മോഷണം. നിർധനരായ രോഗികളുടെ ചികിത്സാ സഹായത്തിനായി സ്ഥാപനങ്ങളിൽ വെച്ചിട്ടുള്ള സംഭാവന പെട്ടികളാണ് തുടർച്ചയായ ദിവസങ്ങളിൽ കവർന്നത്


സ്‌റ്റേഡിയം പരിസരത്തെ രണ്ട് കടകളിലാണ് രണ്ട് ദിവസത്തിനുള്ളില്‍ മോഷണം ഏറ്റവും ഒടുവിലായി സ്‌റ്റേഡിയം മെഡിക്കല്‍സില്‍ നിന്നാണ് സി.എച്ച് സെന്ററിന്റെ സംഭാവനപ്പെട്ടി നഷ്ടപ്പെട്ടത്. ജൂലൈ 31നായിരുന്നു സംഭവം. സ്ഥാപനത്തിലെത്തിയ വ്യക്തി വളരെ പതുക്കെ ചുറ്റുപാടുകള്‍ നിരീക്ഷിച്ച് ചാരിറ്റി ബോക്‌സുമായി കടന്നുകളയുന്ന ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വി ക്യാമറയില്‍ കാണാം

ഇതിന് തൊട്ടുമുമ്പ് ജൂലൈ 28ന് സ്റ്റേഡിയം കോംപ്ലക്‌സില്‍ തന്നെയുള്ള സിറ്റി മെഡിക്കല്‍സില്‍ നിന്നും സമാനമായ രീതിയില്‍ ചാരിറ്റി ബോക്‌സ് മോഷ്ടിക്കപ്പെട്ടിരുന്നു.  

പാവപ്പെട്ട രോഗികൾക്കായുള്ള സഹായത്തിനു വേണ്ടി സ്ഥാപിച്ച ബോക്സുകൾ ആണ് കവർച്ചാസംഘം എടുത്തുകൊണ്ടു പോയിരിക്കുന്നത് ഇത്തരം തട്ടിപ്പുകൾ മറ്റു സ്ഥാപനങ്ങളിലും നടന്നിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്

Post a Comment

0 Comments