നന്തിബസാർ: ദേശീയ പാത വികസനത്തിന്റെ പേരിൽ നന്തിയിലെ വെള്ളക്കെട്ടും, പൊടിപടലങ്ങളുമായി വർഷ ങ്ങളായി ദുരിതമനുഭവികന്ന കച്ചവടക്കാർക്കും കാൽ നടയാത്രക്കാർക്കുമുണ്ടായ ദുരിതത്തിനു അറുതിയാവുന്ന ഒരു വിധിയാണ് താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയിൽ നിന്നുണ്ടായത്. അഞ്ച് ദിവസത്തിനുള്ളിൽഡ്രൈനേജ് സ്തംഭനം ഒഴിവാക്കുവാനും പത്ത് ദിവസത്തിനുള്ളിൽ മറ്റു ജോലികൾക്കായി ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കാനുമാണ് നാഷനൽ ഹൈവെക്കും, പി ഡബ്ലിയു ഡിക്കും കരാറുകാരായ വഗാഡ് കമ്പനിക്കും നിർദ്ദേശം കൊടുത്തിട്ടുള്ളത്. അഡ്വക്കററ് കെ. സുധാകരൻ മുഖേന നന്തിയിലെ വ്യാപാരികളായ കെ.വി.ഖാലിദ്,പി.എം.ജയരാജ്,വി.പി.അൻജു, പ്രഭീഷ് കുമാർ എന്നിവർ നൽകിയ പരാതിയിലാണ് വിധിയുണ്ടായത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.