Ticker

6/recent/ticker-posts

ഓട്ടോ - ടാക്സി ചാർജ് കാലോചിതമായി പരിഷ്കരിക്കാൻ നടപടി സ്വീകരിക്കണം


പയ്യോളി ഓട്ടോ -ടാക്സി ചാർജ് കാലോചിതമായി പരിഷ്കരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഓട്ടോ - ടാക്സി ലൈറ്റ് മോട്ടോർവർക്കേഴ്സ് യൂണിയൻ(സിഐടി യു) പയ്യോളി ഏരിയാ സമ്മേളനം കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.2022 ഏപ്രി ൽ മാസത്തിലാണ് നിലവിലുള്ളചാർജ് തീരുമാനിച്ചത്.നാല് വർഷം പിന്നിട്ടിരിക്കു ന്നു. ഈ കാലയളവിൽ ഇന്ധനവിലയും ടാക്സും ഇൻഷുറൻസ് പ്രിമിയവും നിത്യോ പയോഗ സാധനങ്ങളുടെ വിലയുമെല്ലാം ഗണ്യമായി ഉയർന്നു. ഇതുമൂലംവരവും ചെലവും കൂട്ടി മുട്ടിക്കാൻ കഴിയാതെ തൊഴിലാളികൾദുരിതമനുഭവിക്കുകയാണ് അതിനാൽ എത്രയും വേഗം ഓട്ടോ ടാക്സി ചാർജ്ജ് പുനർനിർണ്ണയിക്കണമെന്ന് സമ്മേളനം ആവശ്യപ്പെടുന്നു.
പയ്യോളി എ കെ ജി മന്ദിരം ഓഡിറ്റോറിയ ത്തിലെ സി കുഞ്ഞമ്മദ് നഗറിൽ വച്ച് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി എൽ രമേശൻ ഉദ്ഘാടനം ചെയ്തു. ഏരിയപ്രസിഡൻ്റ് ബിജു കളത്തിൽ അധ്യക്ഷനായി. സജീവൻ രക്തസാക്ഷി പ്രമേയവും പ്രദീപൻ തോലേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി ഇൻചാർജ്ജ് ഗിരീഷ് ബാബുപ്രവർത്തനറിപ്പോർട്ടുംസിഐടിയു സംസ്ഥാന കമ്മറ്റി അംഗം കെ കെ മമ്മു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ടി ലിഖേ ഷ് സ്വാഗതവും എ വിനോദൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി
 ബിജു കളത്തിൽ(പ്രസിഡൻ്റ്),വൈസ് പ്രസിഡണ്ടുമാർ:പ്രദീപ് തോലേരി,കെ കെ സമീർ,സാലിക്കോയ, ഇ രാജേഷ്.
യു വി ബിജീഷ്(സെക്രട്ടറി), ജോ:സെക്രട്ടറി മാർ:സുനിൽ അക്കമ്പത്ത്, കെ എം ഷിംനേ ഷ്, എ വിനോദൻ, കെ  ശ്രീജിത്ത്.
എൻ സി ഗിരീഷ് ബാബു (ട്രഷറർ) എന്നിവരടങ്ങിയ 19 അംഗ ഏരിയ കമ്മറ്റി യെയും 6 അംഗ ജില്ലാ സമ്മേളന പ്രതിനിധി കളെയും സമ്മേളനം തെരഞ്ഞെടുത്തു.
എന്നിവരടങ്ങുന്ന 19 അംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
 

Post a Comment

0 Comments