Ticker

6/recent/ticker-posts

നന്തി മേൽപ്പാലത്തിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം പത്ത് പേർക്ക് പരിക്ക്

കൊയിലാണ്ടി: നന്തി മേൽപ്പാലത്തിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം പത്ത് പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 2. 15 ഓടുകൂടിയാണ് അപകടം 
കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന സീയ മോൾ എന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ചിന്നൂസ് ബസിലാണ് ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിച്ചത്.
പരിക്കേറ്റ നരിക്കുനി സ്വദേശി ഹസ്ന, പന്തലായനി സ്വദേശി ദിവ്യ, കോട്ടക്കലിലെ അദിനാൻ, വെങ്ങളം സ്വദേശി സനൽ ലാൽ എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവർ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.   കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന സംഭവ സ്ഥലത്ത് എത്തി റോഡിൽ വീണ ചില്ലു കഷണങ്ങളും മറ്റും വെള്ളം ഉപയോഗിച്ച് നീക്കം ചെയ്തു
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിനെ നേതൃത്വത്തിൽ SFRO രാജുമോൻ, FRO മാരായ ലതീഷ് നടുക്കണ്ടി,രതീഷ് കെ എൻ,ജാഹിർ എം, ഇർഷാദ് ടി കെ,നിധി പ്രസാദ് ഇ എം,രജീഷ് വിപി,രജിലേഷ് സി എം, ഹോം ഗാർഡുമാരായ ബാലൻ ടിപി,ഷൈജു, ബൈജുരക്ഷാ pപ്രവർത്തനത്തിൽ ഏർപ്പെട്ടു.
അപകടത്തെ തുടർന്ന്   ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.  






 
  

Post a Comment

0 Comments