പയ്യോളി : അങ്കണവാടിജീവനക്കാരുടെ മുടങ്ങി പ്പോയ ഹോണറേറിയം ഉടൻ നൽകക, പോഷൺട്രാക്കർ ഉൾപ്പെടെ അധിക ജോലിചെയ്തിട്ടും ഹോണറേറിയം നൽകുന്നകാര്യത്തിൽ കേന്ദ്രംകാണിക്കുന്ന അനാസ്ഥഅവസാനിപ്പിക്കുക, 6-ാമത്തെ പ്രവൃത്തിദിനത്തിൻ ഹോണറേറിയം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളുയർത്തി അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ (സിഐ ടിയു)നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനവും പ്രതിഷേധ പൊതുയോഗവും സംഘടിപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ കെ പ്രേമൻ ഉദ്ഘാടനം ചെയ് തു. യൂനിയൻ ഏരിയാ സെക്രട്ടറി ഇ എം രജനി അധ്യക്ഷയായി.വിപിന സ്വാഗതവും കെ നിഷ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.