തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് നടപടിയിലും, സംഭവത്തിൽ ഇടപെട്ട ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് നേരെ ഉണ്ടായ അതിക്രമത്തിൽപ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെഎസ് യു.
കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് വാർത്താക്കുറിപ്പിലൂടെ ബന്ദ് വിവരം അറിയിച്ചത്.
വ്യാഴാഴ്ച സംസ്ഥാനത്തെ മുഴുവൻ കലാലയങ്ങളിലും ക്ലാസുകൾ ബഹിഷ്‌കരിക്കാൻ വിദ്യാർത്ഥികളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെയും പോലീസിന്റെയും നടപടികളിൽ പ്രതിഷേധിച്ച് ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാനും കെഎസ് യു ആഹ്വാനം ചെയ്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.