Ticker

6/recent/ticker-posts

വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.


വടകര: വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മലബാർ ഗ്യാസ് ഗോഡൗണിന് സമീപം
 ഫയർഫോഴ്സും പോലീസും പ്രദേശവാസികളും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
  എട്ടംഗ സംഘത്തിലെ മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. വനമേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഒഴുക്കിൽപ്പെട്ട രണ്ടുപേരെ പ്രദേശവാസികൾ ഉടനടി രക്ഷപ്പെടുത്തി
  ഇന്ന് രാവിലെയോടെ  ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

Post a Comment

0 Comments