Ticker

6/recent/ticker-posts

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിൽ സീലിങ് തകർന്നു വീണ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. പരിഭ്രാന്തരായി യാത്രക്കാർ

 
കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിൽ സീലിങ് തകർന്നു വീണ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ടെർമിനലിൽ ബസ് കാത്തുനിൽക്കുന്ന ഭാ ജിപ്‌സം സീലിങ് അപ്രതീക്ഷിതമായി അടർന്നു വീഴുകയായിരുന്നു.

സീലിങ് വീഴുമ്പോൾ ഇതിനടിയിൽ നിൽക്കുകയായിരുന്ന യാത്രക്കാരുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് നിസ്സാരമായ പരിക്കുകൾ മാത്രമാണുള്ളതെന്നാണ് വിവരം.  

യാത്രക്കാർ ധാരാളമായി എത്തുന്ന കെഎസ്ആർടിസി ടെർമിനലിന്റെ സുരക്ഷയെക്കുറിച്ച് നേരത്തെ തന്നെ ആശങ്ക ഉയർന്നിരുന്നു.   സീലിങ് തകർന്നു വീണത് വലിയ സുരക്ഷാ വീഴ്ചയാണെന്നും സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

 

Post a Comment

0 Comments