Ticker

6/recent/ticker-posts

ബേപ്പൂരിൽ ഫൈബർ വള്ളത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം രണ്ടു മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്.

 
കോഴിക്കോട്: ബേപ്പൂരിൽ ഫൈബർ വള്ളത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം രണ്ടു മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളായ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം കടലിൽ മീൻപിടുത്തത്തിലേർപ്പെട്ട വള്ളത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഉഗ്രശബ്ദത്തോടെ  സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടസമയത്ത് വള്ളത്തിൽ ഏഴ് മത്സ്യത്തൊഴിലാളികൾഉണ്ടായിരുന്നു

പൊട്ടിത്തെറിയുടെ ആഘാതത്തിൽ രണ്ടുപേർ പുറത്തേക്ക് തെറിച്ചുവീണു. ഇവരെ കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഫൈബർ വള്ളത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.  

 

Post a Comment

0 Comments