കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബൈപ്പാസിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് രാവിലെ പത്തരയോടെയുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം നടന്നത്.ഇടിയുടെ ശക്തമായ ആഘാതത്തിൽ ഇരു വാഹനങ്ങളും റോഡിൽ തലകീഴായി മറിഞ്ഞു. കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അപകടം നടന്നയുടൻ തന്നെ നാട്ടുകാരും കൊയിലാണ്ടി പൊലീസും ഫയർഫോഴ്‌സും സംയുക്തമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനങ്ങളിൽ കുടുങ്ങിക്കിടന്നവരെ ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
പരിക്കേറ്റവരെ ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.