Ticker

6/recent/ticker-posts

ഫറോക്ക് പഴയ പാലത്തിൽ നിന്നും യുവതി ചാലിയാർ പുഴയിലേക്ക് ചാടിയ സംഭവം തിരച്ചിൽ തുടരുന്നു

 

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ നിന്നും യുവതി ചാലിയാർ പുഴയിലേക്ക് ചാടിയ സംഭവം തിരച്ചിൽ തുടരുന്നു  ഇന്നലെ രാത്രി 8:30 ഓടെയായിരുന്നു സംഭവം. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ ഫറോക്ക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്കൂബ ടീമും സ്ഥലത്തെത്തി പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ വീണ്ടും ചിരിച്ചൽ പുനരാരംഭിച്ചു  . ചാടിയ യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.പോലീസ് അന്വേഷിച്ചു വരികയാണ്

 

Post a Comment

0 Comments