പയ്യോളി : മാനവികതയും വയോജനസ്നേഹവും ഉൾക്കൊള്ളുന്ന ഒരു പുതു തലമുറയെയാണ് നമ്മുടെ നാട് പ്രതീക്ഷിക്കുന്നതെന്നും ഉന്നത വിജയങ്ങൾ ഉന്നതമായ മൂല്യങ്ങളിലേക്ക് കൂടി വഴി നടത്തുമ്പോളാണ് അറിവ് അന്വർത്ഥമാകുന്നതെന്നും പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു.
കോട്ടക്കൽ കുഞ്ഞാലി മരക്കാർ എച്ച്. എസ്. എസ് ലെ ഉന്നത വിജയികൾക്കുള്ള അനുമോദനം "മികവ് 2026"ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യോളി നഗര സഭ ചെയർപേഴ്സൺ സാഹിറ അദ്ധ്യക്ഷയായ ചടങ്ങിൽ മുൻ ഡി. ഡി. ഇ മനോജ് മണിയൂർ മുഖ്യാതിഥിയായി.
പ്ലസ് ടു ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളായ അനുസ്മയ , നാദിയ മൻസൂർ ,ദേവിക, മാഹിറ കല്ലറയിൽ, ആദ്യ ശ്രീജിത്ത്, കെ കെ തൃഷ, കെ ടി ഗൗതം , എ റബിൻ ജാസ്, എസ് മാളവിക സുരേഷ് , എസ് അഷികാരാജ്, ഹംന ഫാത്തിമ, നിയ നസ്റിൻ ,ശ്രേയ, വൃന്ദ വിനോദ് കുമാർ, സാന്ദ്ര സുധീഷ്, മുഹമ്മദ് നജാദ്, റിയ ഉബൈദ്, നിഹാര എ കെ , അഭിഷേക് സജീവൻ, എം നിധിക, എം റിദിക, ടി എച്ച് അശ്വതി , ധനീൻ , നിവേദ്യ ശ്രീധർ, ആർ എം മുഹമ്മദ് ഫർഹാൻ ,എസ് കെ സന ഫാത്തിമ,സിയ എ രാജേഷ് എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എ റിസ്വിൻ കൃഷ്ണ, കെ ടി അഭിനന്ദ് , സി ചൈത്ര ,ഫാത്തിമ റിദ, എസ് ഹൈഫ, കെ കെ അവന്തിക സി എം കിഡ്സ് സ്കോളർഷിപ്പ് എൽ പി നേടിയ ദീപിക, യുംന നഫീസ സി എം കിഡ്സ് യുപി സ്കോളർഷിപ്പ് നേടിയ ഹിന ലൈബ, കെ മുഹമ്മദ് ആഖിബ്, മുഹമ്മദ് ജസിൽ എന്നിവർക്ക് ചടങ്ങിൽ വെച്ച് അഡ്വക്കറ്റ് പ്രവീൺ കുമാർ എം എൽ എ ഉപഹാരം നൽകി.
സ്കൂൾ പ്രിൻസിപ്പൽ ടി അഖിലേഷ് ചന്ദ്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹൈറുന്നിസ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞാമു കൗൺസിലർ സാബിറ, മാനേജ്‌മെന്റ് പ്രതിനിധി പ്രൊഫ. അബ്ദുൾ സമദ്, പി.ടി.എ പ്രസിഡന്റ് എൻ സമീറ, ഹെഡ്മാസ്റ്റർ എം എ സിറാജുദ്ദീൻ , സ്റ്റാഫ് സെക്രട്ടറിമാരായ പി ടി കെ അബ്ദുറഹിമാൻ, ഡി കെ പ്രശാന്ത് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ഫസൽ, അജേഷ് കുന്നുമ്മൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം സിജ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.