മേപ്പയ്യൂർ: നാടിന്റെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവശേഷിയാണ് അതിനെ എങ്ങിനെ ഏറ്റവും മികച്ച രീതിയിൽ നാടിന് ഉപകാരപ്രദമായ നിലയിൽ രൂപപ്പെടുത്താൻ കഴിയും എന്നതാണ് വിദ്യാഭ്യാസത്തിന്റെ ഗുണമേൻമയുടെ ഉള്ളടക്കം. സാങ്കേതിക വിദ്യ അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് അന്താരാഷ്ട്ര തലത്തിൽ മത്സരശേഷിയുള്ള നൈപുണി കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സൃഷ്ടിക്കുകയെന്നതാണ് മികവിന്റെ കേന്ദ്രമെന്ന നിലയിൽ ഒരു വിദ്യാലയത്തിന്റെ വളർച്ചയെന്നും പേരാമ്പ്ര എം.എൽ.എ ഫാത്തിമ
തഹിലിയ പറഞ്ഞു. ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ ` ദിശ` സ്കൂൾ സമഗ്ര വികസന ഏകദിന ശില്പശാല അംബേദ്കർ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സ്കൂൾ പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ
പി.ടി.എ പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷനായി.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ആമുഖഭാഷണംനടത്തി.
പി.ടി.എ വിദ്യാഭ്യാസ സമിതി ചെയർമാൻ പി.കെ. പ്രിയേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. മേലടി ബ്ലോക് പഞ്ചായത്തംഗം നിഷാദ് പൊന്നങ്കണ്ടി, എസ്.എം.സി ചെയർമാൻ ഷബീർ ജന്നത്ത്,പി.ടി.എ വൈസ് പ്രസിഡന്റ് കെ എം എ.അസീസ്, പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് ടി.സുനന്ദ, ഹെഡ്മിസ്ട്രസ് എം. പ്രീതി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ, കമ്മന അബ്ദുറഹിമാൻ, മധു പുഴയരികത്ത്, സുരേഷ് ഓടയിൽ, പി.കെ.രാഘവൻ, കെ.കെ. സുനിൽകുമാർ, എ.പി. ഇസ്മയിൽ, പി.ദിനേശൻ എന്നിവർ സംസാരിച്ചു.
അഞ്ച് ഉപമേഖലകളായി പിരിഞ്ഞ് ഗ്രൂപ്പ് ചർച്ചക്ക് ശേഷം വിവിധ സെഷനുകളിലായി ശ്രീജേഷ് എടത്തുംകര, എ.സുബാഷ് കുമാർ, വി. കെ.ജോബിഷ്, ടി.എം. അഫ്സ, ഇ.സി.സുരഭി എന്നിവർ കരടു നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. പി.ദിനേശൻ ക്രോഡീകരണം നടത്തി. സമാപന സമ്മേളനം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.നബിത ഉദ്ഘാടനം ചെയ്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.