Ticker

6/recent/ticker-posts

വിജയചരിത്രം തുടർന്ന് കൊയിലാണ്ടി മാപ്പിള എച്ച്. എസ്. എസ്. ഉന്നത വിജയികളെ അനുമോദിച്ചു

 



കൊയിലാണ്ടി: ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി, ഹയർ സെക്കൻഡറി, വി. എച്ച്. എസ്. ഇ. പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമം അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ. നിർവഹിച്ചു.

ഉന്നത വിജയം കൊയ്ത അഞ്ച് വിദ്യാർത്ഥികൾക്കുള്ള മുപ്പതിനായിരം രൂപയുടെ എൻ. ഇ. ഐ. അഹമ്മദ് എൻഡോവ്മെൻ്റ്  വിതരണവും, എൻ. എം. എം. എസ്, സി എം കിഡ്സ് സ്കോളർഷിപ്പ്, അൽ മാഹിർ അറബിക് സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും ചടങ്ങിൽ നടന്നു.

മുൻ വർഷങ്ങളിലെ പോലെ ഏറ്റവും മികച്ച വിജയമാണ് ഇത്തവണയും മാപ്പിള സ്കൂൾ നേടിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 44 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയും സർക്കാർ വിദ്യാലയങ്ങളിൽ ജില്ലയിലെ തന്നെ ഏറ്റവും ഉയർന്നതായ 93 ശതമാനം വിജയം നേടുകയും ചെയ്തു. പരീക്ഷ എഴുതിയ 194 വിദ്യാത്ഥികളിൽ 86 പേർ 90 ശതമാനത്തിന് മേൽ മാർക്ക് കരസ്ഥമാക്കി.  100% വിജയത്തോടെ എസ്. എസ്. എൽ. സി. വിഭാഗവും, ഉജ്ജ്വല പ്രകടനത്തോടെ വി. എച്ച്. എസ്. ഇ. വിഭാഗവും മികവ് തെളിയിച്ചു.


നഗരസഭ ചെയർമാൻ യു. കെ. ചന്ദ്രൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ ഉപസമിതി ചെയർമാൻ കെ. എം. നജീബ്, കൗൺസിലർമാരായ കെ. എം. ഷമീം, കെ. ജെസ്‌ലു, പി.ടി.എ. പ്രസിഡൻറ് ലായിക് ടി. എ, എസ്. എം. സി. ചെയർമാൻ വി. പി. വി. ബഷീർ, പി.പി. മുനീർ, യു.കെ. അസീസ്, സാബു കീഴരിയൂർ, രാഗം മുഹമ്മദലി, എ. പി. നാസർ, പ്രിൻസിപ്പൽ കെ. ലൈജു, ഷിത, ഹെഡ്മിസ്ട്രസ് സുജില എന്നിവർ സംസാരിച്ചു.

Post a Comment

0 Comments