കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സർക്കിളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചു. ആയഞ്ചേരി, കുറ്റ്യാടി പഞ്ചായത്തുകളിലായി ഇന്ന് നടത്തിയ 18 ഓളം പരിശോധനകൾക്കൊടുവിലാണ് ശക്തമായ നിയമനടപടികൾ സ്വീകരിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും നൽകിയിട്ടുണ്ട്.
ഗുരുതരമായ നിയമലംഘനങ്ങളും ശുചിത്വമില്ലായ്മയും കണ്ടെത്തിയതിനെ തുടർന്ന് ആയഞ്ചേരിയിലെ 'നാനോ തട്ടുകട', 'ഒലിവ് കാറ്ററിങ്' എന്ന സ്ഥാപനത്തിന്റെ ഷവർമ യൂണിറ്റ് എന്നിവ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടിയന്തരമായി അടപ്പിച്ചു.മനുഷ്യജീവന് തന്നെ ഹാനികരമാകുന്ന രീതിയിൽ സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള പഴകിയ ഭക്ഷണസാധനങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഇതിൽ ഉൾപ്പെടുന്ന:
8 കിലോ പൊറോട്ട മാവ് 2 കിലോ ഇറച്ചി 6 കിലോഗ്രാം എണ്ണക്കടികൾ 5 കിലോ അരി മാവ്തുടങ്ങിയവ കച്ചവടക്കാരന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെച്ച് നശിപ്പിച്ചു കളഞ്ഞു.
ശക്തമായ നിയമനടപടികൾ
പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തിയ മറ്റ് സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനായി കോമ്പൗണ്ടിങ് നോട്ടീസ് നൽകി. ചെറിയ രീതിയിലുള്ള ന്യൂനതകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് ഇവ അടിയന്തരമായി പരിഹരിക്കാൻ നിർദ്ദേശിച്ചുകൊണ്ട് റെക്റ്റിഫിക്കേഷൻ നോട്ടീസും കൈമാറി. ഗുരുതര നിയമലംഘനം നടത്തിയ ഒരു സ്ഥാപനത്തിനെതിരെ അഡ്ജുഡിക്കേഷൻ കേസ് ഫയൽ ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ ശുപാർശ (Recommendation) നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിലും കുറ്റ്യാടി പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന ശക്തമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.