Ticker

6/recent/ticker-posts

കുവൈത്തിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുവൈത്ത് സിറ്റി: സാൽമിയയിൽ കഴിഞ്ഞ ദിവസം കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി യുവാവ് മലയാളിയാണെന്ന് തിരിച്ചറിഞ്ഞു. പാലക്കാട് കൊപ്പം കീഴ്മുറി സ്വദേശിയായ അർജുൻ തനിക്കുന്നത്ത് (25) ആണ് മരണമടഞ്ഞത്.
സാൽമിയയിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുവൈത്തിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: രവീന്ദ്രകുമാർ
മാതാവ്: സജിത കുമാരി
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
🕯️ അർജുനിന് ആദരാഞ്ജലികൾ.

Post a Comment

0 Comments