തുറയൂർ: പരിഭ്രാന്തരായ നാട്ടുകാർക്ക് ആശ്വാസമേകി എം എൽ എ അഡ്വ ഫാത്തിമ തെഹ്ലിയായും സംഘവും തങ്കമല ക്വാറി സന്ദർശിച്ചു. എംഎൽഎ ക്വാറി പ്രവർത്തനം നടക്കുന്ന പ്രദേശം മുഴുവൻ സഞ്ചരിച്ചത് കൂടാതെ പരിസരത്തുള്ള ആഘാതത്തിനുവിധേയമായ വീടുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. വീടിന് വിള്ളൽ, കുട്ടികൾക് അസുഖം, കിണറിൽ രാസ വിഷം കലർന്ന വെള്ളം ഘോര ശബ്ദം തുടങ്ങി നിരവധി പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങളാണ് പ്രദേശ വാസികൾ നേരിടുന്നത്. ലൈസൻസ് മറ്റു അനധികൃത ക്വാറി പ്രവർത്തനങ്ങൾ മറ്റു രേഖകൾ വിവരാവകാശ രേഖകൾ മുതലായ ബന്ധപ്പെട്ട റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാൻ പഞ്ചായത്ത് അധികൃതരോട് എം എൽ എ ആവശ്യപ്പെട്ടു കൂടാതെ ആക്ഷൻ കൗൺസിൽ ചേരാനും കാര്യങ്ങളുടെ നിജസ്ഥിതി രേഖപ്പെടുത്താനും ആവശ്യമായ ചിത്രങ്ങളും കിണറിൽ രാസവസ്തുക്കൾ ചേർന്നതിന്റെ ടെസ്റ്റ് റിസൾട്ട് ശേഖരിക്കാനും നാട്ടുകാരോട് ആവശ്യപ്പെട്ടു. ജനത്തിന് ആശ്വാസ മായ നടപടികൾ കൈക്കൊള്ളുമെന്നും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും നാട്ടുകാർക്ക് ഉറപ്പ് കൊടുത്തു.
എം എൽ എ യേ അനുഗമിച്ചു കൊണ്ട് തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ, വൈസ് പ്രസിഡന്റ് ഇ കെ ബാലകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിജിഷ, നസീമ തെന ങ്കാ ലിൽ മെമ്പർ മാരായ ജിഷ, നൗഷാദ് മാസ്റ്റർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി , വില്ലേജ് അധികാരികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥൻമാർ ആക്ഷൻ കമ്മിറ്റി കൺവീനർ മൊയ്തീൻ നടക്കൽ പ്രദേശ വാസികളും പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.