Ticker

6/recent/ticker-posts

കോഴിക്കോട് കുടുംബവഴക്ക്; ഭാര്യയെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ഒളിവിൽ


കോഴിക്കോട്: പുതുപ്പാടി അടിവാരം കമ്പിവേലിമ്മലിൽ ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പിവേലിമ്മൽ സ്വദേശിനി ഖദീജ (50)യ്ക്കാണ് തലയ്ക്ക് വെട്ടേറ്റത്. സംഭവത്തിൽ ഇവരുടെ ഭർത്താവും പാലക്കാട് സ്വദേശിയുമായ ഇബ്രാഹീമിനെതിരെ (55) പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
​തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ഇബ്രാഹീം ഖദീജയെ ആക്രമിച്ചത്. ആക്രമണത്തിൽ ഖദീജയുടെ വലതുചെവിക്ക് മുകളിലായി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
​രക്തത്തിൽ കുളിച്ച ഖദീജയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് അതീവ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്

Post a Comment

0 Comments