Ticker

6/recent/ticker-posts

ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു;

 
ഷാർജ: യുഎഇയിലെ ഷാർജയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഗോവണിയുടെ ജനാലയിലൂടെ താഴേക്ക് വീണ് രണ്ട് വയസ്സുള്ള പാകിസ്ഥാനി ബാലന് ദാരുണാന്ത്യം. മുഹമ്മദ് അർഷ്‌മാൻ എന്ന കുഞ്ഞാണ് മരണപ്പെട്ടത്. കഴിഞ്ഞ 20 വർഷമായി യുഎഇയിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശി സജ്ജാദ് ഹുസൈന്റെ മകനാണ് അർഷ്മാൻ.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടി താമസിക്കുന്ന കെട്ടിടത്തിലെ തന്നെ അയൽവാസികളായ, ഏകദേശം 10 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പെൺകുട്ടികളെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്ന് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.
അപകടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന സൂചന നൽകുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടികൾ കുഞ്ഞിനെ മനഃപൂർവ്വം ജനാലക്കരികിലേക്ക് വിളിച്ചുവരുത്തിയതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

Post a Comment

0 Comments