Ticker

6/recent/ticker-posts

പ്രവേശനോത്സവം സംഘടിപ്പിച്ചു.

പുറക്കാട് : പുറക്കാട് സൗത്ത് എൽ.പി സ്‌കൂൾ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. വാർഡ് മെമ്പർ എം.കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ബിജോയ് പിടി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ അദ്ധ്യാപകരുടെ വക എല്ലാവർക്കുമുള്ള കുടവിതരണോദ്‌ഘാടനം മാനേജ്മെൻ്റ് കമ്മിറ്റി അംഗം അമ്പാടി ബാലകൃഷ്ണൻ നിർവ്വഹിച്ചു. സ്‌കൂൾ വാർഷികാഘോഷ നാടക കലാകാരൻമാരെ ആദരിച്ചു. പൂർവ്വവിദ്യാർത്ഥിയുമായ ഋതുമുരളിയുടെ ഗാന വിരുന്ന് പരിപാടിയുടെ മാറ്റ് കൂട്ടി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ സുഷമ ടീച്ചർ സ്വാഗതവും രമ്യ ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments