Ticker

6/recent/ticker-posts

വേർപിരിയാതിരിക്കാൻ ഒരേ യുവാവിനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ


​വിവാഹശേഷം പരസ്പരം വേർപിരിയേണ്ടി വരുമെന്ന ആശങ്കയിൽ ഒരേ യുവാവിനെ ജീവിതപങ്കാളിയാക്കി മൂന്ന് സഹോദരിമാർ. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലാണ് ഏറെ കൗതുകകരമായ ഈ സംഭവം നടന്നത്. സരോജ്, സാവിത്രി, സന്തോഷ് എന്നീ സഹോദരിമാരാണ് വികാസ് എന്ന യുവാവിനെ വിവാഹം കഴിച്ചത്.
​സോഷ്യൽ മീഡിയയിൽ സജീവമായ ഈ സഹോദരിമാരുടെ വീഡിയോകൾ ചിത്രീകരിക്കുന്ന ക്യാമറാമാനായി പ്രവർത്തിച്ചു വരികയായിരുന്നു വികാസ്.

കഴിഞ്ഞ ആറുമാസമായി ഇവരുടെ റീലുകളിൽ ഭർത്താവിന്റെ വേഷത്തിൽ അഭിനയിച്ചിരുന്നതും വികാസ് തന്നെയായിരുന്നു. തുടർന്നാണ് ഹസൻപൂരിലെ മാ ചാമുണ്ട ക്ഷേത്രത്തിൽ വെച്ച് ഇവർ വിവാഹിതരായത്.
​വിവാഹചിത്രങ്ങളും വീഡിയോകളും ഇവർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നെങ്കിലും, ഇത് പതിവുപോലെ മറ്റൊരു റീൽസ് മാത്രമായിരിക്കുമെന്നാണ് കണ്ടവർ ആദ്യം കരുതിയത്. എന്നാൽ യഥാർത്ഥ വിവാഹമാണെന്ന് വ്യക്തമായതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിട്ടുണ്ട്.

Post a Comment

0 Comments