Ticker

6/recent/ticker-posts

കോഴിക്കോട് പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ


കോഴിക്കോട്: പെൺസുഹൃത്തിന്റെ വീടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പന്റെ മുകൾ സ്വദേശി ഷിവാദ് (24) ആണ് മരണപ്പെട്ടത്. കോഴിക്കോട് പെരുമണ്ണയിലുള്ള പെൺസുഹൃത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്.
ശനിയാഴ്ച രാവിലെയാണ് വീടിനുള്ളിൽ ഷിവാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ഉടൻ തന്നെ സ്ഥലത്തെത്തുകയും തുടർന്ന് കുന്നമംഗലം പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് നിർദ്ദേശപ്രകാരം ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments