Ticker

6/recent/ticker-posts

ഉന്നത വിജയികളെ അനുമോദിച്ചു

.
തിക്കോടി:- പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ 2026 മാർച്ചിലെ SSLC ഉന്നത വിജയി കൾക്കുള്ള അനുമോദനവും, വിജയോത്സവം ഉത്ഘാടനവും ബഹു... കൊയിലാണ്ടി എം.എൽ.എ. അഡ്വ: പ്രവീൺകുമാർ നിർവ്വഹിച്ചു. ഈ വർഷത്തെ വിവിധ ക്ലബുകളുടെ ഉത്ഘാടനം മേലടി എ.ഇ.ഒ. ശ്രീ: പ്രേമചന്ദ്രൻ കെ.വി. നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട്: ശ്രീ. സുനിൽ.സി. സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി: പി.സി. ഷീബ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് തിക്കോടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. അജ്മൽ മാടായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി: നിഷ .പി.പി., ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി : ശോഭ. കെ.കെ, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രി. വേണു വെണ്ണാടി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി: ഷാഹിന കെ.പി , എസ്. ആർ.ജി. കൺവീനർ: ശ്രീമതി.ലത. ടി.പി എന്നിവർ സംസാരിച്ചു. ഉന്നത വിജയികൾക്കുള്ള ഉപഹാരവും , NMMS സ്കോളർഷിപ്പ് വിജയി കൾക്കുള്ള ഉപഹാരവും ബഹു: എം.എൽ.എ. നൽകി. സ്കൂൾ റിപ്പോർട്ട് ശ്രീമതി. പ്രിയ എ. അവതരിപ്പിച്ചു : ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.ഷിഖ : ഒ.കെ. നന്ദി പറഞ്ഞു.

Post a Comment

0 Comments