Ticker

6/recent/ticker-posts

സിഗ്നേച്ചർ ക്യാമ്പയിനുമായി ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ്



കൂരാച്ചുണ്ട് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട മുഖ്യാതിഥിയായി പങ്കെടുത്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ ജോസ് വെളിയത്ത്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗങ്ങളായ ചെറിയാൻ അറയ്ക്കൽ, ഡാർളി പുല്ലംകുന്നേൽ, ബിന്ദു മോൾ തോമസ് കളപ്പുരയ്ക്കൽ, സണ്ണി കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, കെ.എസ്.യു ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, ജെറിൻ കുര്യാക്കോസ്, സരീഷ് ഹരിദാസ്, ആൻമരിയ ബിജു താന്നിക്കൽ, ജിസോ മാത്യു, ബെസ്‌ലിൻ മഠത്തിനാൽ, ജ്യോതിഷ് രാരപ്പൻകണ്ടി, ഷാരോൺ ചാലിക്കോട്ടയിൽ, എസ്‌.വി.പ്രവീൺ എന്നിവർ നേതൃത്വം നൽകി.

 

Post a Comment

0 Comments