Ticker

6/recent/ticker-posts

നന്തി കടലൂർ ബീച്ചിൽ എംഡിഎംഎയും ആയുധങ്ങളുമായി യുവാവ് പിടിയിൽ; പോലീസിനെ ആക്രമിക്കാൻ ശ്രമം

 


കൊയിലാണ്ടി:  നന്തികടലൂർ ബീച്ചിൽ  മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. അരിക്കുളം ഊരള്ളൂർ സ്വദേശി വാകമോളി വീട്ടിൽ സെഞ്ചുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടോടെ കടലൂർ ബീച്ചിൽ വെച്ചാണ് സംഭവം.

കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്ക്വാഡ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പിൽ സൂക്ഷിച്ച നിലയിൽ പതിനഞ്ച് ഗ്രാമോളം എംഡിഎംഎ, തോക്ക്, കത്തി, ഇരുമ്പ് പൈപ്പ്, വാൾ എന്നിവ പോലീസ് സംഘം പിടിച്ചെടുത്തു.



പരിശോധനയ്ക്കിടെ പ്രതി അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴപ്പെടുത്തുകയായിരുന്നു. എസ്ഐമാരായ വിനീത് വിജയൻ, മനോജ് രാമത്ത്, എഎസ്ഐമാരായ ബിനീഷ് വിസി, ഷാജി വിവി, സീനിയർ സിപിഒ ശോഭിത്ത്, സിപിഒമാരായ അനൂപ്സൻ, അതുൽ, ലിതിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.


പിടിയിലായ സെഞ്ചു മുൻപും സമാനമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Post a Comment

0 Comments