Ticker

6/recent/ticker-posts

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി എം.ബി.ബി.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു


തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് (20) ആണ് മരണപ്പെട്ടത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി താഴേക്ക് ചാടിയത്.
മെഡിക്കൽ കോളേജ് ആശുപത്രിക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റൽ ബ്ലോക്കിലാണ് ദാരുണമായ സംഭവം നടന്നത്. സ്നേഹ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയ ഉടൻ തന്നെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയിലേക്ക് നയിച്ചതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. സംഭവമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധനകളും ഇൻക്വസ്റ്റ് നടപടികളും ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റൽ അധികൃതരിൽ നിന്നും സഹപാഠികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

Post a Comment

0 Comments