തെഹ്റാൻ: പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തിയ പ്രതിസന്ധികൾക്ക് താല്ക്കാലിക ആശ്വാസമേകി സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നു. വരാനിരിക്കുന്ന യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും സമാധാന ചർച്ചകൾക്ക് തയ്യാറായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാളെ ഖത്തറിന്റെ മധ്യസ്ഥതയിൽ ഇരുവിഭാഗവും തമ്മിലുള്ള നിർണ്ണായകമായ ചർച്ചകൾ നടക്കുമെന്ന് യു.എസ് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മേഖലയിലെ ഏറ്റവും വലിയ തർക്കവിഷയമായ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗത പ്രതിസന്ധികൾക്കും നിലവിലെ അസ്വാരസ്യങ്ങൾക്കും ഖത്തറിൽ വെച്ച് നടക്കുന്ന ഈ ചർച്ചയിലൂടെ ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താനാകുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. എന്നാൽ, ഈ സമാധാന ചർച്ചയുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ യാതൊരുവിധ സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇറാന്റെ നിലപാട് എന്തായിരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ചർച്ചകളുടെ ഭാവി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.