കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചെങ്ങോട്ടുകാവ് സെറീന കോട്ടേജിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർഹീൻ അഹമ്മദ് (18) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.25 ഓടെയായിരുന്നു അപകടം നടന്നത്. വെങ്ങാളം ഭാഗത്തുനിന്ന് പുളാടിക്കുന്ന് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫർഹീന്റെ മേൽ എതിർദിശയിൽ നിന്ന് വന്ന മറ്റൊരു കാർ കയറിയിറങ്ങുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
രക്തം വാർന്ന് കിടന്നത് 20 മിനിറ്റോളം
അപകടത്തിന് ശേഷം റോഡിൽ ഏകദേശം 20 മിനിറ്റോളം രക്തം വാർന്ന് കിടന്ന യുവാവിനെ സഹായിക്കാൻ മറ്റ് വാഹനങ്ങൾ നിർത്താതെ കടന്നുപോയെന്നും ആരോപണമുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഹൈവേ പട്രോളിങ് സംഘവും ചേർന്ന് ഫർഹീനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടോടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സിഎ വിദ്യാർത്ഥി
നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒന്നാം വർഷ സിഎ വിദ്യാർത്ഥിയാണ് മരിച്ച ഫർഹീൻ. മാതാവ്: റംസീന. സഹോദരങ്ങൾ: മുഹമ്മദ് ഫിസാൻ, ഫാത്തിമ റിഫ്ന.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.