Ticker

6/recent/ticker-posts

കെട്ടിടോൽഘാടനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും



മേപ്പയ്യൂർ :ഗവഃ വൊക്കേഷനൽ ഹയർസെക്കണ്ടറി സ്‌കൂൾ മേപ്പയ്യൂരിൽ എസ് എസ് കെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നിർമിച്ച അഡീഷണൽ ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഹയർ സെക്കണ്ടറി/വി എച്ച് എസ് ഇ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ പരിപാടി ഊ്ഘാടനം ചെയ്തു.

 മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി. നിബിത മുഖ്യാതിഥി ആയി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ മാൻ മുനീർ എരവത്ത് ഉപഹാര സമർപ്പണം നടത്തി. പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി. ടി. എ പ്രസിഡണ്ട് വി.പി.ബിജു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് പ്രീതി എം റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷാദ് പൊന്നങ്കണ്ടി, എസ് എം സി ചെയർമാൻ ഷബീർ ജനത്ത്, പി.ടി എ വൈസ് പ്രസിഡണ്ട് കെ.എം. എ.അസീസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ ടി കെ മുഹമ്മദ് കെ എം , എ.പി.ഇസ്‌മയിൽ , കെ.ബിനേഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ എ. സുബാഷ് കുമാർ നന്ദി പറഞ്ഞു.




Post a Comment

0 Comments