Ticker

6/recent/ticker-posts

പയ്യോളിയിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി വീണ് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്


​പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി വീണ് യുവതിക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശിനിയും പയ്യോളി ഗ്രാമീണ ബാങ്കിലെ ജീവനക്കാരിയുമായ ബിയൂഷയ്ക്കാണ് (32) പരിക്കേറ്റത്. ഇന്ന്  രാവിലെയായിരുന്നു സംഭവം.
​പാലക്കാട് പാസഞ്ചർ സ്പെഷ്യൽ ട്രെയിനിൽ കണ്ണൂരിൽ നിന്നും പയ്യോളിയിലേക്ക് എത്തിയതായിരുന്നു ബിയൂഷ. ബാങ്കിൽ ജോലിക്ക് കയറുന്നതിനായി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.
​അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്റ്റേഷനിലുണ്ടായിരുന്നവരും റെയിൽവേ അധികൃതരും ചേർന്ന്   വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് കൈകാലുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Post a Comment

0 Comments