പെരുമ്പാവൂർ: പശ്ചിമ ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങി കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ വെച്ച് പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി രാഹുൽ (28) ആണ് പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്.
കഴിഞ്ഞ ഫെബ്രുവരിയിൽ വെസ്റ്റ് ബംഗാളിലെ ഹൗറ ഡോംജൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കൊലപാതകം നടന്നത്. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി ഹൗറയിൽ നിന്നും കേരളത്തിലേക്ക് കടക്കുകയായിരുന്നു. പെരുമ്പാവൂർ ടൗണിൽ ഹെൽപ്പർ ജോലി ചെയ്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇയാളെ വളഞ്ഞത്. മുൻപും പെരുമ്പാവൂരിൽ ജോലി ചെയ്തിട്ടുള്ളതിനാൽ പ്രതിക്ക് ഈ പ്രദേശം പരിചിതമായിരുന്നു.
പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിവോ ബെന്നി ഐസക് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾ പൂർത്തിയാക്കിയ പെരുമ്പാവൂർ പോലീസ് പ്രതിയെ വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ ഹൗറ ഡോംജൂർ പോലീസിന് കൈമാറി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.