UP.JALEEL
വേദന ഹൃദയത്തിൽ കടിച്ചമർത്തി പല അധ്യാപകരും സംസാരിക്കാൻ കഴിയാതെ മാറി നിന്നു.
നലാം തരത്തിലെ വിദ്യാർത്ഥിനിയായ ആയിഷ ഹെൽനയുടെ അകാല നിര്യാണത്തിൽ സ്കൂൾപിടിഎ കമ്മറ്റിയും സ്റ്റാഫ് കൗൺസിലും അനുശോചനം രേഖപ്പെടുത്തി. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി. പ്രേമചന്ദ്രൻ, മുൻ പ്രധാനധ്യാപകൻ പി.ഹാഷിം, എഫ് എം നസീർ, പി.കെ. ഹുസൈൻ ഹാജി, വി കെ ഇസ്മയിൽ , അലി ഹരിത, സി.സി. ഷൗക്കത്ത് , മുനീർ പി.വി, വി.കെ. ഇസ്മയിൽ , ടി.വി.അബ്ദുൽ ഗഫൂർ മാസ്റ്റർ, അഫ്സൽ പി.വി. തുടങ്ങിയവർ സംസാരിച്ചു. പ്രധാനധ്യാപകൻ ഫൈസൽ എരണാേത്ത് സ്വാഗതവും പി.കെ.മുഹമ്മദലി നന്ദിയും പറഞ്ഞു.
വിദ്യാലയത്തിന് അവധി
വന്മുകം കോടിക്കൽ എ.എം.യു.പി.സ്കൂളിൽ നലാം തരത്തിലെ വിദ്യാർത്ഥിനിയായിരുന്ന ആയിഷ ഹെൽനയുടെ അകാലവിയോഗത്തിൽ ദുഃഖ സുചകമായി 29-06-2026 തിങ്കളാഴ്ച വന്മുകം കോടിക്കൽ എ.എം യു.പി.സ്കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.