കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള കിഴൂർ ഡിസ്ട്രിബ്യൂട്ടറി, അയനിക്കാട് ഫീൽഡ് ബോത്തി കനാലിൻ്റെ
ഭാഗങ്ങളിലെ നിരവധി കയ്യേറ്റങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാർക്ക് നോട്ടീസ് നൽകിയത്
ഡിപ്പാർട്ട്‌മെൻ്റിൻ്റെ അനുമതിയില്ലാതെ കനാൽ ഭൂമി കൈയ്യേറി നികത്തിയതിനെതിരെയാണ് നോട്ടീസ് . നോട്ടീസ് കൈപറ്റി 7 ദിവസത്തിനുള്ളിൽ കനാൽ അടിയന്തിരമായി പൂർവ്വസ്ഥിതിയിൽ ആക്കണമെന്നും. അല്ലാത്തപക്ഷം കേസ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് അറിയിപ്പിൽ പറയുന്നത് . ഇത് സംബന്ധിച്ച് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനുള്ളിൽ ഈ കാര്യാലയത്തിൽ രേഖാമൂലം അറിയിക്കേണ്ടതാണെന്നും നോട്ടീസിൽ പറയുന്നു. കനാൽ കയ്യേറിയിട്ട് കാലങ്ങളായെന്നും മുനിസിപ്പാലിറ്റിയിൽ പരാതി നൽകിയിട്ട് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടർന്ന് ജലസേചന വകുപ്പിൽ പരാതിപ്പെടുകയായിരുന്നു എന്നും
മുന്നൂറോളം കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടെന്നും മുപ്പതോളം വീടുകൾക്ക് നിലവിൽ നോട്ടീസ് ലഭിച്ചതെന്നും പരാതിക്കാരനായ പി വി അൻസാർ സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു വടകര
കെ വൈ ഐ പി കനാൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും പയ്യോളി സ്വദേശിയായ പി വി മുഹമ്മദ്അൻസാർ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്
1 Comments
സംഗതി ഉഷാർ ആവട്ടെ
ReplyDeleteReaders, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.