Ticker

6/recent/ticker-posts

വടകരയിൽ മുലപ്പാൽ കുടിച്ചുറങ്ങിയ 26 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചനിലയിൽ


വടകര: കോഴിക്കോട് വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബൈത്തുൽ ജദീദ് വീട്ടിൽ സയ്യിദ് സലിം തങ്ങളുടെ മകനാണ് മരണപ്പെട്ടത്. ഇന്ന് (ജൂൺ 16, ചൊവ്വാഴ്ച) പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. സംഭവത്തിൽ വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ മാതാവ് കുഞ്ഞിന് മുലപ്പാൽ നൽകി കിടത്തി ഉറക്കിയതായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് വീണ്ടും നോക്കിയപ്പോഴാണ് കുഞ്ഞ് യാതൊരുവിധ ചലനവുമില്ലാതെ കിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെടുന്നത്.
പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ തന്നെ കുഞ്ഞിനെ വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും, ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

Post a Comment

0 Comments