തൃശൂർ: എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ മാളയിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴൂർ ചേനപ്പാറക്കുന്നുമ്മേൽ വിനീഷിന്റെ മകൾ വിസ്മയ (16) ആണ് മരിച്ചത്. കുഴൂർ ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
വീട്ടിനുള്ളിലെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ വിസ്മയയെ ഉടൻ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇത്തവണത്തെ പരീക്ഷയിൽ നാല് എ പ്ലസുകൾ വിസ്മയയ്ക്ക് ലഭിച്ചിരുന്നു. പരീക്ഷാഫലവുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത മാനസിക വിഷമമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ മാതാപിതാക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്. മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
ശ്രദ്ധിക്കുക: മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ ഒന്നിനും ആത്മഹത്യ ഒരു പരിഹാരമല്ല. അതിജീവനത്തിനായി പ്രത്യാശയോടെ മുന്നോട്ട് പോകാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹായ ഹെൽപ് ലൈൻ നമ്പറുകൾ:
1056
0471-2552056

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.