Ticker

6/recent/ticker-posts

കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും: ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ സജീവം


ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഇന്ന് വിരാമമായേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച വൈകുന്നേരം 5.30-ന് നടക്കും. ഈ ചർച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.
​ദീപാദാസ് മുൻഷി തിരുവനന്തപുരത്തേക്ക്
​ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തേക്ക് തിരിച്ചു. വൈകുന്നേരം 6.55-ഓടെ അവർ തലസ്ഥാനത്തെത്തും. തുടർന്ന് നിയമസഭാ കക്ഷി യോഗം ചേരാനുള്ള സാധ്യതയുമുണ്ട്.
 

Post a Comment

0 Comments