Ticker

6/recent/ticker-posts

നാട്ടറിവ് തേടി കുരുന്നുകൾ

 


മൂടാടി :- മൂടടി ശ്രീനാരായണ ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ വായന കളരിയുടെ ഭാഗമായി ബാലവേദി അംഗങ്ങളും രക്ഷിതാക്കളും കേളപ്പജിയുടെ മൂടാടിയിലുള്ള ഒത്തയോത്ത് തറവാട് സന്ദർശിക്കുകയും, കേളപ്പജിയുടെ ചെറു മകൻ നന്ദകുമാർ മൂടടിയുമായി സംവദിക്കുകയും, 50 വർഷത്തിലേറെയായി മത്സ്യബന്ധനം നടത്തിവരുന്ന നാരായണൻ  പുതുയോട്ടിലിനെയും, സൈന്യത്തിൽ നിന്നും വിരമിച്ച പി എം മുരളീധരനുമായും കൂടിക്കാഴ്ച നടത്തുകയും, അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തത് കുരുന്നുകൾക്ക് പുതുമയായി. വാഴയിൽ പാതാളം, മുചുകുന്നിലെ കലം നിർമാണ കേന്ദ്രം, കടലൂർ ലൈറ്റ് ഹൗസ്, അകലാപ്പുഴ എന്നിവിടങ്ങളിലെ സന്ദർശനം വിദ്യാർഥികൾക്ക് നവ്യനുഭവമായി.ഒരാഴ്ച നീണ്ടുനിന്ന പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എംപി അഖില ഉദ്ഘാടനം ചെയ്തു പി.വി ഗംഗാധരൻ, രവീന്ദ്രൻ സി കെ, കെഎം ചന്ദ്രൻ, ഷിജു പട്ടേരി, സുജിഷ, വിശ്വനാഥൻ എൻ. എം രമേശൻ കെ. ടി, ലീല, ബിന്ദു വാസു മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments