തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ 11 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കുമാണ് ഇതോടെ തിരശ്ശീല വീണത്. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിച്ചതിൽ സതീശന്റെ പങ്ക് നിർണ്ണായകമായിരുന്നു.എൽഡിഎഫ് സർക്കാരിനെതിരെയുള്ള ശക്തമായ പോരാട്ടവും സതീശന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചു. അവസാന നിമിഷം വരെ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായിരുന്നെങ്കിലും, സതീശന്റെ നേതൃപാഠവത്തിനാണ് ഹൈക്കമാൻഡ് മുൻഗണന നൽകിയത്.മുഖ്യമന്ത്രി പ്രഖ്യാപനം വന്നതോടെ തലസ്ഥാന നഗരിയുൾപ്പെടെ കേരളത്തിലുടനീളം കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ പുതിയ മുഖ്യമന്ത്രിയെ വരവേൽക്കുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.