Ticker

6/recent/ticker-posts

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുയർച്ച. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 720 രൂപ വർധിച്ചു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 1,19,040 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ഗ്രാമിന് 90 രൂപ വർധിച്ച് 14,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇറക്കുമതി തീരുവ വർധിപ്പിച്ചത് തിരിച്ചടിയായി
കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതാണ് ആഭ്യന്തര വിപണിയിൽ വില ഉയരാൻ പ്രധാന കാരണമായത്. വരും ദിവസങ്ങളിലും വില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

മറ്റ് വിഭാഗങ്ങളിലെ വില നിലവാരം:

18 കാരറ്റ്: ഗ്രാമിന് 75 രൂപ കൂടി 12,225 രൂപയായി. പവൻ വില 97,800 രൂപ.

14 കാരറ്റ്: ഗ്രാമിന് 60 രൂപ വർധിച്ച് 9,520 രൂപയിലെത്തി. പവന് 76,160 രൂപ നൽകണം.

വെള്ളി വിലയിൽ മാറ്റമില്ല
സ്വർണവില കുതിക്കുമ്പോഴും സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാമിന് 3201 രൂപ എന്ന നിരക്കിലാണ് വിപണി തുടരുന്നത്.

Post a Comment

0 Comments