Ticker

6/recent/ticker-posts

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു: ബെംഗളൂരുവിൽ വയോധികന് ദാരുണാന്ത്യം


​ബെംഗളൂരു: വീടിനുള്ളിൽ ചാർജ് ചെയ്യാൻ വെച്ച ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. മർഫി ടൗൺ സ്വദേശിയായ ലൂർഡ് നാഥൻ (65) ആണ് മരിച്ചത്. മെയ് 12-ന് പുലർച്ചെയായിരുന്നു  സംഭവം.

​നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്ന ലൂർഡ് നാഥൻ തന്റെ ഇലക്ട്രിക് ഇരുചക്രവാഹനം വീടിനുള്ളിലാണ് ചാർജ് ചെയ്യാൻ വെച്ചിരുന്നത്. പുലർച്ചെയോടെ സ്കൂട്ടറിന്റെ ബാറ്ററി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ വീടിനുള്ളിലേക്ക് പടരുകയുമായിരുന്നു. ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്ന ലൂർഡ് നാഥന് തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു

​അപകടമുണ്ടാക്കിയ ഇലക്ട്രിക് സ്കൂട്ടർ ഏത് കമ്പനിയുടേതാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിരിക്കുകയാണ്

Post a Comment

0 Comments