Ticker

6/recent/ticker-posts

തിക്കോടി സെക്ടർ സാഹിത്യോത്സവ്:പള്ളിക്കര യൂണിറ്റ് ജേതാക്കൾ

തിക്കോടി സെക്ടർ സാഹിത്യോത്സവ്:പള്ളിക്കര യൂണിറ്റ് ജേതാക്കൾ ഒൻപത് യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർഥികൾ മാറ്റുരച്ച എസ് എസ് എഫ് തിക്കോടി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.രണ്ടു ദിവസങ്ങളിൽ ആയി വി കെ അഹമദ് നഗർ പള്ളിക്കര ALP സ്കൂൾ വേദിയായി. ആതിഥേയർ ആയ പള്ളിക്കര യൂണിറ്റ് ഒന്നാം സ്ഥാനവും പെരുമാൾപുരം യൂണിറ്റ് രണ്ടാം സ്ഥാനവും കാരേക്കാട് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. സർഗ പ്രതിഭയായി നിദാൽ ഇരുപതാം മൈലിനെയും കലാപ്രതിഭയായി യഹ്‌യ അബ്ദുല്ല കാരേക്കാടിനെയും തിരഞ്ഞെടുത്തു.

സമാപന സമ്മേളനത്തിൽ അബ്ദുന്നാസിർ സഖാഫിയുടെ അധ്യക്ഷതയിൽ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു.സ്വാലിഹ് സഖാഫി സ്വാഗതവും നാസർ കുനിയിൽ നന്ദിയും പറഞ്ഞു.റസൽ സഖാഫി പുറക്കാട് ആശംസ അറിയിച്ചു. ഫൈസൽ പള്ളിക്കര , മമ്മു ഉസ്താദ്,അബൂബക്കർ ഉസ്താദ്, മഅ്ശൂഖ് ഹാശിമി , അമീർ ഹാജി,നാസർ സി കെ,ഈസ ഹാശിമി ,സിയാദ്, റാശിദ് മുസ്‌ലിയാർ, കൈഫ് പള്ളിക്കര,റോഷൻ പുറക്കാട് മറ്റു യൂണിറ്റ് നേതാക്കളും പങ്കെടുത്തു.

Post a Comment

0 Comments