Ticker

6/recent/ticker-posts

കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു


ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് രൂപീകരിച്ച ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. നിയമപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ അടിയന്തര നടപടിയെന്നാണ് വിവരങ്ങൾ. എന്നാൽ ഇത്തരമൊരു നീക്കം തങ്ങൾ പ്രതീക്ഷിച്ചിരുന്നതായി പാർട്ടിയുടെ സ്ഥാപകനും രാഷ്ട്രീയ നിരീക്ഷകനുമായ അഭിജിത് ദീപകെ പ്രതികരിച്ചു.
വിലക്ക് നേരിടുമ്പോൾ 1.65 ലക്ഷത്തിലധികം (165 K) ഫോളോവേഴ്‌സ് ആയിരുന്നു പാർട്ടിയുടെ എക്സ് അക്കൗണ്ടിന് ഉണ്ടായിരുന്നത്. എക്സ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെങ്കിലും 12.6 മില്യൺ (1.26 കോടി) ആളുകൾ ഫോളോ ചെയ്യുന്ന പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും സജീവമായി നിലവിലുണ്ട്.
വിവാദമായി ചീഫ് ജസ്റ്റിസിന്റെ 'പാറ്റ' പരാമർശം
കഴിഞ്ഞ ആഴ്ച സുപ്രീം കോടതി നടപടികൾക്കിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ യുവാക്കൾക്കെതിരെ കടുത്ത പരാമർശം നടത്തിയത്.
"ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ, ആർ.ടി.ഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവർ കോക്രോച്ചുകളും (പാറ്റകൾ) പരാന്നഭോജികളുമാണ്," - എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ വാക്കുകൾ.
ഈ പരാമർശം പുറത്തുവന്നതിന് പിന്നാലെ രാജ്യവ്യാപകമായി യുവാക്കൾക്കിടയിൽ നിന്നും വലിയ പ്രതിഷേധം ഉയരുകയായിരുന്നു.

Post a Comment

0 Comments