Ticker

6/recent/ticker-posts

പാലക്കുളം ബസിന് പിറകിൽ കാറിടിച്ച് അപകടം

കൊയിലാണ്ടി: ദേശീയപാതയില്‍ പാലക്കുളം ബസ് സ്റ്റോപ്പിന് സമീപം കെ.എസ്.ആര്‍.ടി.സി ബസിന് പിറകിൽ കാറിടിച്ച് അപകടം.  ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം ബസിന് ഉള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. മുന്നിലെ ലോക്ക് തുറക്കാനാകാത്തതിനാല്‍ കാര്‍ പൊളിച്ചാണ് നാട്ടുകാര്‍ യാത്രക്കാരെ പുറത്തെത്തിച്ചത്
6 യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് സാരമല്ലെന്നാണ് വിവരം

Post a Comment

0 Comments