Ticker

6/recent/ticker-posts

വായോത്ത് നാരായണൻ നായർ അന്തരിച്ചു


പയ്യോളി പള്ളിക്കരയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വായോത്ത് നാരായണൻ നായർ (98) അന്തരിച്ചു.വാർദ്ധക്യ സഹജമായ കാരണങ്ങളാൽവീട്ടിൽവിശ്രമത്തിലായിയിരുന്നു.കണ്ണൂർ ജില്ലയിൽ റവന്യൂ ഇൻസ്പെ ക്ടറായി ജോലിയിലിരിക്കെ കമ്മ്യൂണിസ്റ്റ് കർഷക സമരങ്ങളിൽ ആകൃഷ്ടനായി ജോലിയിൽ നിന്നും രാജിവച്ച് മുഴുവൻ സമയരാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു. സിപിഐ എം അവിഭക്ത തിക്കോടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. കർഷകസം ഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, തിക്കോടി പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ. ലക്ഷ്മി അമ്മ.മക്കൾ: ഹരിദാസൻ (റിട്ട. സബ് ഇൻസ്പെക്ടർ), ഗോപിനാഥ്, രാധ (റിട്ട. അധ്യാപിക കാവുന്തറ എയുപി സ്കൂൾ), ശാന്ത (റിട്ട .അധ്യാപിക), പ്രേമ (റിട്ട. അധ്യാപിക), പത്മിനി, രജനി.
 മരുമക്കൾ: കരുണാകരൻ പാലക്കണ്ടി (റിട്ട. സെയിൽ ടാക്സ്. കാരയാട് ),ശിവ മാധവൻ(റിട്ട.എസ്ഐ പെരുവണ്ണാമുഴി), വിജയൻ (റിട്ട. അധ്യാപകൻ കുറുമ്പയിൽ) , രാജൻ (മാതൃഭൂമി ഏജന്റ് കൂമുള്ളി), ഷീബ (അധ്യാപിക ജിവിഎച്ച്എസ്എസ് പയ്യോളി ), ബിജിന , പരേതനായ ശശിധരൻ(റിട്ട. അ ധ്യാപകൻ കായണ്ണ).സഹോദരൻ: പരേത നായ വായോത്ത് കുഞ്ഞിക്കണ്ണൻ നായർ.

Post a Comment

0 Comments