വീട്ടുമുറ്റത്ത് വൈദ്യുതാഘാതമേറ്റ വീട്ടമ്മയെ സാഹസികമായി രക്ഷപ്പെടുത്തി പോലീസുകാരൻ. വിലങ്ങാട് സ്വദേശിനിയായ പുൽപറമ്പിൽ എൽസിക്കാണ് അയൽവാസിയും നാദാപുരം കൺട്രോൾ റൂമിലെ സി.പി.ഒയുമായ തണ്ണിപ്പാറ ബിനോജിന്റെ സമയോചിതമായ ഇടപെടലിൽ ജീവൻ രക്ഷയായത്.
കഴിഞ്ഞ ദിവസം രാവിലെ എൽസിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ബിനോജ്, കയ്യിൽ വൈദ്യുതി കമ്പി ചുറ്റിവരിഞ്ഞ നിലയിൽ വീട്ടുമുറ്റത്ത് വീണ് കിടക്കുന്ന എൽസിയെ കാണുകയായിരുന്നു.
ആദ്യം മരക്കമ്പ് ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് ബിനോജും സുഹൃത്തായ ബിജു കുറ്റിക്കാട്ടിലും ചേർന്ന് തോർത്ത് ഉപയോഗിച്ച് എൽസിയെ വൈദ്യുതാഘാതത്തിൽ നിന്ന് സുരക്ഷിതമായി മാറ്റി രക്ഷപ്പെടുത്തി.
ശേഷം നാട്ടുകാരുടെ സഹായത്തോടെ സി.പി.ആർ നൽകി, ഉടൻ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുറ്റമടിക്കുന്നതിനിടെ എർത്ത് കമ്പിയിൽ തട്ടി വൈദ്യുതാഘാതമേറ്റതാണ് അപകടത്തിന് കാരണമായത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.