Ticker

6/recent/ticker-posts

കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും; നിർണ്ണായക ചർച്ചകൾ പൂർത്തിയായി


ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മേയ് 14 വ്യാഴാഴ്ച ഉണ്ടാകുമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ജയ്റാം രമേശ് അറിയിച്ചു. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ നിർണ്ണായകമായ അവസാനഘട്ട ചർച്ചകൾ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ യുഡിഎഫിന് സാധിച്ചിരുന്നില്ല. ഇന്നത്തെ ചർച്ചകൾക്ക് ശേഷം രാഹുൽ ഗാന്ധി മടങ്ങിയതോടെ ഹൈക്കമാൻഡ് ഒരു ധാരണയിൽ എത്തിയതായാണ് സൂചന

Post a Comment

0 Comments