Ticker

6/recent/ticker-posts

പയ്യോളിയിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് പരിക്ക്



പയ്യോളി: തച്ചൻ കുന്നിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് സ്ത്രീകളടക്കം പ്രദേശവാസികളായ മൂന്ന് പേർക്കാണ് നായയുടെ കടിയേറ്റത്. മീത്തലെ പൊറ്റോൽ ഖാദർ (68), കരിമ്പിൽ കല്യാണി (70), കൊയക്കോട്ട് പാത്തുമ്മ (68) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്  രാവിലെയായിരുന്നു സംഭവം
രാവിലെ 7.30: പേരക്കുട്ടിയെ മദ്രസയിലാക്കി മടങ്ങി വരികയായിരുന്ന ഖാദറെ നായ വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു.
 ഇതിന് പിന്നാലെ സമീപത്തെ വയലിൽ വെച്ച് കല്യാണിക്കും, സ്വന്തം വീട്ടു മുറ്റത്ത് വെച്ച് പാത്തുമ്മയ്ക്കും കടിയേറ്റു.
പരിക്കേറ്റ പാത്തുമ്മയെ വടകര ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റ ഖാദർ, കല്യാണി എന്നിവരെ കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായതോടെ നാട്ടുകാർ വലിയ ഭീതിയിലാണ്. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Post a Comment

0 Comments