Ticker

6/recent/ticker-posts

മുതിർന്ന സിപിഐ എം നേതാവ് സി കുഞ്ഞമ്മദ് അന്തരിച്ചു


പയ്യോളി മുതിർന്ന സി പി ഐഎം നേതാവ് സി കുഞ്ഞഹമ്മദ് (90) അന്തരിച്ചു. ശാരീരികാസ്വസ്ഥതയെ തുടർന്ന്കൊയിലാണ്ടിസഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ ബുധൻ വൈകീട്ട് ആറോടെഅന്ത്യംസംഭവിക്കുകയായിരുന്നു. മൃതദേഹം വൈകീട്ട് ഏഴോടെ സിപിഐ എം പയ്യോളി ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചു. മൃതദേഹത്തിൽ സിപിഐ എം ഏരിയാ സെക്രട്ടറി എം പി ഷിബു,ജില്ലാ കമ്മിറ്റി അംഗം ദീപ ഡി ഓൾഗ,മുതിർന്ന നേതാവ് ടി ചന്തു,പി വി മനോജൻ,ടി അരവിന്ദാക്ഷ ൻ,വി ഹമീദ് എന്നിവർ പാർട്ടി പതാക പുതപ്പിച്ചു. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വച്ചു. വ്യാഴം പകൽ 11 ന് പുറക്കാട് തോട്ടത്തിൽ ജുമാ മസ്ജിദ്ഖബർസ്ഥാനിൽസംസ്കാരം നടക്കും. സിപിഐ എം കൊയിലാണ്ടി, പയ്യോളി ഏരിയാ കമ്മിറ്റി അം​ഗമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.നിലവിൽ സിപിഐ എം പുറക്കാട് ഈസ്റ്റ് ബ്രാഞ്ച് അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. സി എന്ന ഒറ്റവാക്കിലാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. 1973 -ലെ 54 ദിവസം നീണ്ട പണിമുടക്കിന്റെ നേതൃനിരയിൽ പ്രവർത്തിച്ചതിന് 12 ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽവാസം അനുഭവിച്ചു. 1962-ൽ അധ്യാപകനായി ആദ്യ പിഎസ്‌സി നിയമനം ലഭിച്ചെങ്കിലും പൊലീസ് വെരിഫിക്കേഷനിൽ കമ്മ്യൂണിസ്റ്റുകാരനാണെന്ന് കണ്ടെത്തി പിരിച്ചു വിട്ടു. പിന്നീട് 1964- ൽ ഹോസ്ദുർഗ് താലൂക്ക് ലാൻഡ് ട്രിബ്യൂണലിൽ എൽഡി ക്‌ളാർക്കായി നിയമനം ലഭിച്ചെങ്കിലും സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി സമരത്തിൽ പങ്കെടുത്തതിന് രണ്ടാം തവണയും സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. 1967- ൽ വന്ന ഇഎംഎസ് സർക്കാർ സർവീസിൽ തിരിച്ചെടുത്തു. കേരള എൻജിഒ യൂണിയൻ താലൂക്ക് സെക്രട്ടറി , കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987 മുതൽ
 പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ജോലിയിൽ നിന്നും സ്വയം വിരമിക്കുകയും എൻജിഒ യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡൻ്റായി തുടരുകയും ചെയ്തു. 
 1991ൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. രണ്ടായിരത്തിൽ ജില്ലാ പഞ്ചായത്തിലേക്ക് അരിക്കുളം ഡിവിഷനെ പ്രതിനിധീകരിച്ച് മത്സരിച്ച് ജില്ലാ പഞ്ചായത്ത് അംഗമായി അഞ്ച് വർഷക്കാലം പ്രവർത്തിച്ചു. കർഷകസംഘം കൊയിലാണ്ടി ഏരിയ പ്രസിഡൻ്റ് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി ജില്ലാ വൈസ് പ്രസിഡൻ്റ് ജില്ലാ സെക്രട്ടറി എന്നീ ചുമതലകളും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എന്ന നിലയിലും അദ്ദേഹ പ്രവർത്തിച്ചിട്ടുണ്ട്. സഹകരണ മേഖലയിൽ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ ആദ്യ അംഗങ്ങളിൽ ഒരാളായും കൊയിലാണ്ടി സഹകരണ ആശുപത്രിയുടെ തുടക്കം മുതൽ ഡയറക്ടറായും പയ്യോളി അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റായും യും ചുമതലകൾ നിർവഹിച്ചു. 
 ഭാര്യ : സാറ. മക്കൾ : ഷാഹിദ ,മെഹ്റ ബച്ച ൻ , ബീന (അഡീഷണൽ സെക്രട്ടറി സെക്ര ട്ടറിയേറ്റ് തിരുവനന്തപുരം) , സിസിലി.
മരുമക്കൾ: നാസർ (എലത്തൂർ), ധീര (കെഎസ്എഫ്ഇ ) ,മുഹമ്മദ് രാജ് (എച്ച് ഐ),അസീസ് (ഭരണിക്കാവ് ).സഹോദര ങ്ങൾ: പരേതരായ സി മൂസ , സി കുഞ്ഞബ്ദുള്ള ,കദീശ (പള്ളിക്കര) , പാത്തുമ്മ (കിഴൂർ), അലീമ വടക്കയിൽ

Post a Comment

0 Comments