ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി രൂപീകരിച്ച ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) ഔദ്യോഗിക വെബ്‌സൈറ്റും പൂട്ടിച്ചു. ഇതിന് പുറമെ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടും തന്റെ വ്യക്തിഗത അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി സി.ജെ.പി സ്ഥാപകനും രാഷ്ട്രീയ നിരീക്ഷകനുമായ അഭിജീത് ദീപ്കെ വെളിപ്പെടുത്തി. നേരത്തെ പാർട്ടിയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജ് ഇന്ത്യയിൽ വിലക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.
' ?'
തങ്ങൾക്കെതിരെ നടക്കുന്ന ഡിജിറ്റൽ വിലക്കുകളോടും ഹാക്കിങ്ങിനോടും കടുത്ത ഭാഷയിലാണ് അഭിജീത് ദീപ്കെ പ്രതികരിച്ചത്.
"ഗവൺമെന്റ് എന്തിനാണ് വെറുമൊരു പാറ്റകളെ ഇങ്ങനെ പേടിക്കുന്നത്? ഭരണകൂടത്തിന്റെ ഈ സ്വേച്ഛാധിപത്യപരമായ പെരുമാറ്റം ഇന്ത്യയിലെ യുവാക്കളുടെ കണ്ണുതുറപ്പിക്കുന്നുണ്ട്. രാജ്യത്തെ യുവാക്കൾക്ക് വേണ്ടി ഒരു മികച്ച ഭാവി ആവശ്യപ്പെട്ടു എന്നത് മാത്രമാണ് ഞങ്ങൾ ചെയ്ത കുറ്റം. ഞങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പൂട്ടിച്ചാലും ഈ പോരാട്ടത്തെ അവസാനിപ്പിക്കാൻ ആർക്കും കഴിയില്ല. അനീതിക്കെതിരെയുള്ള ഞങ്ങളുടെ പ്രവർത്തനം ശക്തമായി തുടരുക തന്നെ ചെയ്യും," - അഭിജീത് ദീപ്കെ വ്യക്തമാക്കി.
യുവാക്കളുടെ ഡിജിറ്റൽ പ്രതിഷേധം അടിച്ചമർത്തപ്പെടുന്നുവെന്ന് ആക്ഷേപം
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ 'പാറ്റകൾ' എന്ന് വിളിച്ചതിൽ പ്രതിഷേധിച്ച് എക്സ് പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച ഈ ആക്ഷേപഹാസ്യ കൂട്ടായ്മയ്ക്ക് ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയാണ് ലഭിച്ചിരുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും വെബ്‌സൈറ്റ് വഴി ഇതിൽ അംഗത്വമെടുത്തിരുന്നു. എന്നാൽ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പാർട്ടിയുടെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുകയും, തൊട്ടുപിന്നാലെ കോടിക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഇൻസ്റ്റഗ്രാം പേജുകൾ ഹാക്ക് ചെയ്യപ്പെടുകയും വെബ്‌സൈറ്റ് പൂട്ടിക്കപ്പെടുകയും ചെയ്തത് രാജ്യത്തെ യുവാക്കളുടെ ഡിജിറ്റൽ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമാണെന്ന ആക്ഷേപം ശക്തമാക്കുകയാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.